തലശ്ശേരി: തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി കൂടിക്കാഴ്ച നടത്തി. തലശ്ശേരി ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
റബർ മേഖലയിലെ വികസനത്തിനായി റബർ ബോർഡ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ച് ചെയർമാൻ ആർച്ച് ബിഷപ്പിനോട് വിശദീകരിച്ചു. റബർ കർഷകരുടെ ക്ഷേമത്തിനും മേഖലയിലെ പുരോഗതിക്കും ലക്ഷ്യമിട്ടുള്ള ബോർഡിന്റെ പ്രവർത്തനങ്ങളും ചർച്ചയായി.
റബർ കർഷകർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന റബർ ബോർഡ് ചെയർമാൻ എൻ. ഹരിക്ക് മാർ ജോസഫ് പാംപ്ലാനി എല്ലാവിധ ആശംസകളും നേർന്നു.
റബ്ബർ ബോർഡ് ചെയർമാനായി എൻ ഹരി ചുമതലയേറ്റത് കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് മാർ ജോസഫ് പാംപ്ളാനി പറഞ്ഞു.
ടയർലോബികൾ കർഷകരെ ഇരയാക്കുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ടയർ കമ്പനി സ്ഥാപിക്കണമെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ഉന്നയിച്ചു
കർഷകരുടെ പക്ഷത്തു നിന്ന് ആത്മാർത്ഥമായി പരിശ്രമിക്കുന്ന ആൾ ആരാണോ അവരെ കർഷകർ പിന്തുണക്കാൻ സന്നദ്ധമാണെന്നും പാംപ്ളാനി പറഞ്ഞു ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി, അരുൺ തോമസ് എന്നിവരും എൻ ഹരിക്ക് ഒപ്പം ഉണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.