കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ വീണ്ടും കറൻ്റ് പോയി.
കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് കറൻ്റ് പോയത്. ഇതുകാരണം മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു. കണ്ണൂർ നഗരത്തിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതുകാരണംഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു. നേരത്തെ കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.