ഇരിട്ടി: പഴശ്ശി ഡാമിനു ചുറ്റുമുള്ള ബഫര്‍ സോണ്‍ 10 മീറ്ററായി നിജപ്പെടുത്തുമെന്ന് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ ഉത്തരവ് വരുന്ന നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് തന്നെ ഇറക്കുന്നതിന് നടപടി സ്വീകരിക്കും. ബഫര്‍ സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിനെതിരേ തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിലവിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചെങ്കിലും പുതുക്കിയ ഉത്തരവ് ഇറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം പ്രദേശത്തുള്ളവര്‍ക്ക് വീടുകളുടെ കെട്ടിടങ്ങളോ നിര്‍മിക്കാന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് നിവേദനങ്ങള്‍ മലയോര നിവാസികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ കൂടി പരിഗണിച്ച് 10 മീറ്ററിന് പുറത്തുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കാവുന്ന രീതിയില്‍ ഉത്തരവ് പരിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.