Kannur

നവീൻ ബാബുവിൻ്റെ മരണം; സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം,

എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് വിടാൻ തടസ്സങ്ങളെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നൽകിയത്. സിബിഐ അന്വേഷണ ആവശ്യം സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടി നിയമോപദേശം. ഉചിതം പുതിയ എസ്ഐടി ആണെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇതോടെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഇറക്കുന്നതിൽ അന്തിമ തീരുമാനം നീളും. ജൂൺ നാലിനാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യം സിബിഐക്ക് വിടാൻ തീരുമാനിച്ച കേസായിരുന്നു ഇത്. സിപിഎം നേതാവ് പിപി ദിവ്യ പ്രതിയായ കേസിൽ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു യുഡിഎഫിന്‍റേത്. എന്നാൽ ഡിജിപിയും എജിയും നൽകിയ നിയമോപദേശമാണ് സർക്കാർ നീക്കം അനിശ്ചിതത്വത്തിലാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയിരുന്നു. എഡിഎമ്മിന്‍റേത് കൊലപാതകമെന്ന് സംശയിക്കുന്നതായും ബെനാമി ഇടപാടുകളും ആസൂത്രണവും കേസ് അട്ടിമറിക്കാനുളള രാഷ്ട്രീയ ഇടപെടലും അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. കഴമ്പില്ലെന്ന് കാട്ടിയാണ് കോടതികൾ ആവശ്യം തള്ളിയത്.

സാങ്കൽപ്പിക വാദങ്ങൾ സിബിഐയെ കേസ് ഏൽപ്പിക്കാൻ പര്യാപ്തമല്ലെന്നും എല്ലാ കേസും സിബിഐക്ക് വിടാൻ കഴിയില്ലെന്നും സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ഏറ്റെടുക്കാൻ സാധ്യതയില്ലെന്ന നിയമോപദേശമാണ് സർക്കാരിന് കിട്ടിയത്. പുതിയ എസ്ഐടി രൂപീകരിക്കുന്നതാണ് ഉചിതമെന്നും ഡിജിപിയും എജിയും അറിയിച്ചു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സിബിഐക്ക് വിട്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കുന്നതും വൈകുകയാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന കുടുംബത്തിന്‍റെ ആരോപണം യുഡിഎഫും നേര്തതെ ഏറ്റെടുത്തിരുന്നു. സിബിഐ അന്വേഷണത്തിൽ നിന്ന് പിന്നോട്ടുപോയാൽ രാഷ്ട്രീയമായും തിരിച്ചടിയാകുമെന്നതിനാൽ തീരുമാനം നിർണയാകമാകും.






News Desk
2026-11-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.