തളിപ്പറമ്പ: പട്ടുവം പഞ്ചായത്തിലെ പത്തോളം പ്രദേശങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ച് വയസ്സ് വരെയുള്ള നൂറോളം കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ക്യാമ്പുകളിൽ വെച്ച നല്കി.പട്ടുവം പഞ്ചായത്ത് തല ഉദ്ഘാടനം
പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യം -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി പി സുരേശൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ
ഡോ: അരുൺ ശങ്കർ സംസാരിച്ചു .ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്മാരായ എ വി ലജിത,പി രാജശ്രീരാജ് ,കെ ആർഗ്രീഷ്മ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ജീജ ,ടി വി ഷൈജ,എം എൽ എസ് പി നേഴ്സ്മാരായ ടിൻറു ടോം, കെ പി സാജിത,
ആർ ബി എസ് കെ നേഴ്സ് അമൃത, ആശാ വർക്കർമാർ,അംഗൻവാടി ജീവനക്കാർ എന്നിവർ ക്യാമ്പുകളിൽ നേതൃത്വം നല്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.