കണ്ണൂർ:അഞ്ച് ദിവസം നീണ്ട സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി കണ്ണൂര്‍ ജില്ല. 1585 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് കൈമാറി.
1563 പോയിന്റുമായി മലപ്പുറം ജില്ല ഫസ്റ്റ് റണ്ണര്‍അപ്പ് ആയി. 1501 പോയിന്റുമായി പാലക്കാട് സെക്കന്‍ഡ് റണ്ണര്‍അപ്പ് സ്ഥാനവും കരസ്ഥമാക്കി.
സ്കൂള്‍ തലത്തിലുള്ള പോരാട്ടത്തില്‍ 165 പോയിന്റോടെ വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും (153 പോയിന്റ്) കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും (152 പോയിന്റ്) സ്വന്തമാക്കി.
നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ടെ വിവിധ വേദികളിലായി നടന്ന മേളയില്‍ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ അഞ്ച് മേളകളിലായി 174 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.