Puthiya Visheshangal

കേരളത്തില്‍ അടിമുടി മാറാന്‍ ആര്‍എസ്എസ്;കൂടുതല്‍ പേര്‍ ചുമതലകളിലേയ്ക്ക് വരും

കേരളത്തില്‍ അടിമുടി മാറാന്‍ ആര്‍എസ്എസ്

തിരുവനന്തപുരം: കേരളത്തിലെ ആര്‍എസ്എസ് സംഘടനാ സംവിധാനം പുനഃസംഘടിപ്പിക്കുന്നു. നിലവില്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങള്‍ എന്നിങ്ങനെ രണ്ട് ഭരണവിഭാഗങ്ങളായി തിരിച്ചിരിക്കുന്ന കേരളത്തെ അടുത്ത വര്‍ഷം മാര്‍ച്ചോടെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സംഭാഗുകളായി (Division) പുനഃസംഘടിപ്പിക്കാനാണ് ആലോചന. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകള്‍ കോഴിക്കോട് സംഭാഗിലും തൃശൂര്‍ മുതല്‍ കോട്ടയം വരെയുള്ള ജില്ലകള്‍ എറണാകുളം സംഭാഗിലും ഉള്‍പ്പെടും. ബാക്കിയുള്ള ജില്ലകള്‍ തിരുവനന്തപുരം സംഭാഗിന് കീഴിലായിരിക്കും വരിക.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാഖകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ വികേന്ദ്രീകരണം സഹായിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രാന്തങ്ങളുടെ വലിപ്പം കുറച്ച് സംഭാഗുകളാക്കുന്നതിലൂടെ ചുമതലകള്‍ കൃത്യമായി വിഭജിക്കാനും നേതാക്കള്‍ക്ക് യാത്രാസമയം ലഭിക്കാനും സാധിക്കും. രാജ്യവ്യാപകമായി നിലവിലുള്ള 46 പ്രാന്തങ്ങളെ ഏകദേശം 90 സംഭാഗുകളാക്കി മാറ്റാനും 11 ക്ഷേത്രങ്ങളെ 9 ആയി ചുരുക്കാനുമുള്ള ആര്‍എസ്എസിന്റെ ദേശീയ തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തിലും ഈ അഴിച്ചു പണി നടക്കുന്നത്.

കേരള പ്രദേശുമായി ബന്ധപ്പെട്ട് കാര്യവാഹും പ്രചാരകരും പ്രവര്‍ത്തിക്കുമെങ്കിലും പ്രദേശിന് സംഘചാലക് ഉണ്ടായിരിക്കില്ല. അതേസമയം, മൂന്ന് സംഭാഗുകള്‍ക്കും ഓരോ സംഘചാലക്, കാര്യവാഹ്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, വ്യവസ്ഥാ പ്രമുഖ്, സമ്പര്‍ക്ക പ്രമുഖ് എന്നിവര്‍ ഉണ്ടായിരിക്കും. കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ആര്‍എ്‌സഎസിന്റെ ദക്ഷിണ ക്ഷേത്രത്തിന് കീഴിലായിരിക്കും ഈ മൂന്ന് വിഭാഗങ്ങളും പ്രവര്‍ത്തിക്കുക

നിലവില്‍ ദക്ഷിണ പ്രാന്തത്തിന്റെ പ്രചാരകനായി സുദര്‍ശനനും ഉത്തര പ്രാന്തത്തിന്റെ പ്രചാരകനായി വിനോദുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ രണ്ട് പ്രാന്ത പ്രചാരകന്മാര്‍ ഉണ്ടായിരുന്നതിനാല്‍ സംസ്ഥാന തലത്തിലുള്ള നിര്‍ണ്ണായക തീരുമാനങ്ങളിലും ബിജെപി ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുമായുള്ള ആശയ വിനിമയത്തിലും രണ്ട് നേതൃത്വങ്ങള്‍ എന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ പരിഷ്‌കാരം നടപ്പിലാകുന്നതോടെ 'പ്രാന്ത പ്രചാരക്' എന്ന പദവി ഇല്ലാതാവുകയും പകരം സംസ്ഥാനത്തിന് മുഴുവനായി ഒരൊറ്റ പ്രദേശ് പ്രചാരക് നിലവില്‍ വരികയും ചെയ്യും.






News Desk
2026-11-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.