Kannur

രാഷ്ട്രപതി നവംബർ 28 ന് ഏഴിമലയിൽ : കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കും

രാഷ്ട്രപതി നവംബർ 28 ന് ഏഴിമലയിൽ : കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കും

കണ്ണൂർ:ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക്. നവംബര്‍ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക. 400ലേറെ ഓഫിസര്‍ ട്രെയിനികളാണ് കണ്ണൂര്‍ ഏഴിമലയില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങില്‍ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. നാവികസേനയിലെ കമ്മിഷന്‍ഡ് ഓഫിസര്‍മാരായി ചുമതലയേല്‍ക്കുന്നതിന്റെ പ്രതീകമായ 'ഷിപ്പിങ് ഓഫ് സ്‌ട്രൈപ്‌സ്' ചടങ്ങാണ് പ്രധാന ആകര്‍ഷണം. പരിശീലനം പൂര്‍ത്തിയാക്കി നാവികസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യന്‍ നാവികസേനയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പരേഡ് തല്‍സമയം കാണാനാകും. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് കണ്ണൂർ ജില്ലയിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട് കണ്ണൂർ വിമാന താവളം മുതൽ ഏഴിമല വരെയാണ് സുരക്ഷ ഒരുക്കുന്നത് രാത്രി കാലപട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട് ഇതു കൂടാതെ കണ്ണൂർ മട്ടന്നൂർ, തലശേരി തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിലെ ലോഡ്ജുകളിലും അപ്പാർട്ട്മെൻ്റുകളിലുംപരിശോധനനടത്തും അപരിചിതരും മതിയായ രേഖകളുമില്ലാതെ തങ്ങുന്ന വരെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.






News Desk
2026-11-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.