കണ്ണൂർ: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വീഡിയോ സൃഷ്ടിച്ചതിലും വ്യക്തിഹത്യ നടത്തിയതിലും നടപടി വേണമെന്ന് ആവശ്യപെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകി. യു.ഡി എഫ് സർക്കാരിനെതിരെ താൻ നടത്തിയ പ്രതികരണം ശബ്ദം എഡിറ്റ് ചെയ്തു മാറ്റി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. തൻ്റെ ശബ്ദം എഡിറ്റ് ചെയ്തു മാറ്റി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വ്യക്തിഹത്യ ചെയ്യാനാണെന്നും ഈ കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം.വിജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.