തളിപ്പറമ്പ വി പി എ എം സ്പോർട്സ് ക്ലബ്ബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫാറൂഖ് നഗറിലുള്ള ഒമാൻ സോക്കർ ടർഫിൽ വെച്ച്
തളിപ്പറമ്പനഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ ഇഫ്താർ സംഗമം ഉൽഘാടനം ചെയ്തു.ക്ലബ്ബ് ആക്ടിങ് പ്രസിഡന്റ് ലിബർട്ടി സുബൈറിന്റെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീധർ സുരേഷ് സ്വാഗതം പറഞ്ഞു.തളിപ്പറമ്പ പ്രസ്സ് ഫോറം പ്രതിനിധി എം കെ മനോഹരൻ,
കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് കെ എസ് റിയാസ്, നഗരസഭ കൗസിലർമാരായ
കെ വി മുഹമ്മദ് കുഞ്ഞി, പി പി ഇസ്മയിൽ,ക്ലബ്ബ് രക്ഷധികാരി മുഹമ്മദ് നിസ്സാർ എന്നിവർ പ്രസംഗിച്ചു.
ക്ലബ്ബ് സെക്രട്ടരി ശ്രീധർ സുരേഷ് സ്വാഗതവും ജൗഹർ അബ്ദു നന്ദി പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.