Kannur

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ 'ആശ്വാസ് വാടക വീട്' ഉദ്ഘാടനം ചെയ്തു

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ 'ആശ്വാസ് വാടക വീട്' ഉദ്ഘാടനം ചെയ്തു

റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവഹിച്ചു
തളിപ്പറമ്പ:  കണ്ണൂർ ഗവ:  മെഡിക്കൽ കോളേജിൽ എത്തുന്നരോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച 'ആശ്വാസ് വാടക വീട്' റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ   ആരോഗ്യ -വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. 
എം വിജിൻ എം എൽ എ അധ്യക്ഷനായി.ഹൗസിംഗ് ബോർഡ്  റീജിയണൽ എൻജിനിയർ എം കെ അഷിത റിപ്പോർട്ട് അവതരിപ്പിച്ചു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജസി ഷിജി വട്ടേക്കാട്,കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 
ടി വി ചന്ദ്രൻ,കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം 
പി രവീന്ദ്രൻ,കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് 
വി എ കോമളവല്ലി,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:കെ സുദീപ്,മെഡിക്കൽ കോളേജ് വൈസ് പ്രസിഡണ്ട് ഡോ: ഷീബാ
ദാമോദർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പദ്മനാഭൻ,പി വി ബാബു
രാജേന്ദ്രൻ, എം പി ഉണ്ണികൃഷ്ണൻ,ടി രാജൻ,മുസ്തഫ കടന്നപ്പള്ളി,സിബി കെ സന്തോഷ്,പി ടി സുരേഷ് ബാബു
എന്നിവർ പ്രസംഗിച്ചു. 
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ 
ടി വി ബാലൻ സ്വാഗതവും
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സൈറു
ഫിലിപ്പ് നന്ദിയും പറഞ്ഞു.
പരിയാരത്തെ കണ്ണൂർ ഗവ :  മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മിതമായ വാടക നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആശ്വാസ് 'വാടക വീട്' 
ആണ്  മെഡിക്കൽ കോളേജ് കാമ്പസ്സിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
106 പേർക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി മൂന്ന്  നിലയുടെ കെട്ടിടമാണ് സജ്ജമായിട്ടുളളത് .
കണ്ണൂർ ഗവ:  മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ കൂടെയുളള കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനും,
താമസിക്കാനുമുള്ള സൗകര്യം
'ആശ്വാസ വീടി'ലൂടെ നിർവഹിക്കപ്പെടും.
മൂന്നു നിലകൾ ഉള്ള കെട്ടിടത്തിൻ്റെ  ഗ്രൗണ്ട് ഫ്ലോറിൽ 10 ബാത്ത് അറ്റാച്ച്ഡ് മുറികളും, രണ്ട്  ലെവലിലായി എട്ട്  കിടക്കകളുള്ള ഒരു ഡോർമിറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. 
ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും ,രണ്ടു ലെവലിലായി 64 കിടക്കകളുളള ഒരു ഡോർമിറ്ററിയും രണ്ടാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുളളത്. 
കെട്ടിടത്തിൻ്റ  ആകെ വിസതീർണ്ണം 1787.34 ച.മീറ്ററാണ്.
ഇതിനായി സംസ്ഥാന സർക്കാർ ആറ്  കോടി രൂപയാണ് അനുവദിച്ചത്.
കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസ്സിനുളളിലുള്ളതും മെഡിക്കൽ കോളേജിൻ്റെ  ഉടമസ്ഥതയിലുളളതുമായ 50 സെൻറ് വിസ്തീർണ്ണമുളള സ്ഥലത്താണ് പദ്ധതി നടപ്പിലാകിയിട്ടുള്ളത്.
പദ്ധതിയിലെ കിടക്ക മുറികളും, ഡോർമിറ്ററി ബെഡുകളും മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ചികിത്സ കാലയളവിൽ സൗകര്യ
പ്രദമായി താമസിക്കുന്നതിനായി ഏറെ ആശ്വാസകരമാകും.
 






രാജൻ തളിപ്പറമ്പ
2026-03-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.