Kannur

മയക്കുമരുന്നും ഇ-സിഗരറ്റുമായി 2 പേർ അറസ്റ്റിൽ

മയക്കുമരുന്നും ഇ-സിഗരറ്റുമായി 2 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :മാരക ലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചർളടുക്ക സ്വദേശി അബൂബക്കർ സിദ്ധിഖ് (42), തെക്കിൽ കുന്നാരു സ്വദേശി ഹാരിസ് പി (26) എന്നിവരെയാണ് സബ് ഇൻസ്‌പെക്ടർ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ചെവ്വാഴ്ച്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പ്രതികളിൽ നിന്ന് 3.21 ഗ്രാം എം.ഡി., എം.എ,12 പാക്കറ്റ് പാൻ മസാല,ഒരു ഇ-സിഗരറ്റ്, KL 14 Z 7500 നമ്പറിലുള്ള കാർ, 19,360 രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. പ്രതികൾക്കെതിരെ ബി.എൻ.എസ് , എൻ.ഡി.പി.എസ് ആക്ട്, കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.






News Desk
2026-03-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.