കൊച്ചി: 2018ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ പിഞ്ചുകുഞ്ഞായ മിത്രയെ വീണ്ടും കണ്ടുമുട്ടി ആരോഗ്യമന്ത്രി വീണാ ജോർജ്.
എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ആറാട്ട്പുഴയിലെത്തിയപ്പോഴായിരുന്നു ഹൃദയസ്പർശിയായ ഈ കൂടിക്കാഴ്ച.
പ്രളയ സമയത്ത് വെറും എട്ട് ദിവസം പ്രായമുള്ള കുഞ്ഞായിരുന്ന മിത്രയെ അന്ന് ആറന്മുള എംഎൽഎയായിരുന്ന വീണാ ജോർജ് ചേർത്തുപിടിച്ച ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം അതേ കുഞ്ഞിനെ വീണ്ടും കണ്ട സന്തോഷം മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.
ജാഥ ആറാട്ട്പുഴയിലെത്തുമ്പോൾ മിത്ര അമ്മയുടെയും ചേച്ചിയുടെയും കൂടെ മന്ത്രിയെ കാണാൻ കാത്തുനിന്നിരുന്നു. മിത്രയുടെ ആദ്യ സ്കൂൾ പ്രവേശന ദിനത്തിൽ യാദൃശ്ചികമായി പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായ അനുഭവവും മന്ത്രി പോസ്റ്റിൽ ഓർമ്മിച്ചു.
ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളും ചെറിയ സന്തോഷ നിമിഷങ്ങളും ആ കുടുംബവുമായി തനിക്ക് പ്രത്യേക ബന്ധം സൃഷ്ടിച്ചതായി മന്ത്രി കുറിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.