പയ്യന്നൂർ :ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂർ അന്നൂരിലെ യുവ എഞ്ചിനീയർ ഹരിമുരളി(അപ്പൂസ്)(27) യെബന്ധുവും സിനിമാ താരവുമായ അന്നൂരിലെകെ.യു.മനോജിൻ്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രസികൻ എന്ന സിനിമയിലൂടെ ദിലീപിന്റെ കൂടെയും അണ്ണൻ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി.സഹോദരൻ: ശ്രീമുരളി (സോഫ്റ്റ് വെയർ എഞ്ചിനീയർ). ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.