കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യുടെ വില്‍പ്പനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തൽ. കേസില്‍ ശാന്തിമാരും മൂന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പടെ 33 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിജിലന്‍സ് ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലൻസിന് 45 ദിവസം സാവകാശം നല്‍കി.
ക്രമക്കേടുണ്ടാകാതിരിക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്‌ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്‌ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.