ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. അയ്യപ്പ സംഗമത്തിന് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചു. ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
വ്യക്തമായ കാരണങ്ങളില്ലാതെ അയ്യപ്പ സംഗമത്തിന്റെ ബജറ്റില്‍ മാറ്റം വരുത്തി. കണക്കിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ഓഡിറ്റര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് നേരത്തെ തന്നെ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഓഡിറ്റിനായി കൃത്യമായ ബില്ലുകളും വൗച്ചറുകളും ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നാണ് ഓഡിറ്റര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യമാണ് കോടതി വീണ്ടും ചൂണ്ടിക്കാട്ടിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.