റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വിലയുള്ള 15 ഇനങ്ങൾ ഉപഭോക്താവിന് 786 രൂപയ്ക്ക് ലഭിക്കും.
ഒരു കിലോവീതം ശബരി അപ്പം പൊടി, പുട്ട് പൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുംജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളക് പൊടി, കാശ്മീരി മുളക് പൊടി, 50 ഗ്രാം കുരുമുളക് പൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, 20 ഗ്രാം ഏലക്കായ, 50 ഗ്രാം അണ്ടിപ്പരിപ്പ് എന്നിവയാണ് കിറ്റിലുള്ളത്.
മാർച്ച് 20 വരെയാണ് കിറ്റ് നൽകുക.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.