പാലക്കാട്: പാർട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചു ചേർത്തതിന് പിന്നാലെ പി.കെ. ശശിയെ പുറത്താക്കി സിപിഐഎം. അതേസമയം പാർട്ടി പുറത്താക്കിയാലും പോരാട്ടം തുടരുമെന്നാണ് പി.കെ. ശശിയുടെ ആദ്യ പ്രതികരണം. പുറത്താക്കാനുള്ള സമ്പൂർണ അധികാരം അവർക്ക് ഉണ്ടെന്നും ഇ.എൻ. സുരേഷ് ബാബുവിൻ്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് പാലക്കാട് വിളിച്ചു ചേർത്ത സിപിഐഎം വിമതരുടെ കൺവൻഷൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യുകയും പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഒത്തുകൂടിയത് വിമതരല്ല വിപ്ലവകാരികൾ ആണെന്നും ഉശിരുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടായ്മയാണെന്നും പി.കെ. ശശി വേദിയിൽ പ്രസംഗിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ സിപിഐഎം നേതാക്കളാണ് ഈ കൂട്ടായ്മയിലേക്ക് എത്തിച്ചത്. പാർട്ടിയുടെ നേൃത്വത്തിലുള്ളത് തോന്നിവാസികളാണ് എന്നും ശശി പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് പി.കെ. ശശി ഉയർത്തിയത്. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണ്. ഇമ്പിച്ചിബാവും ശിവദാസമേനോനും എംപി കുഞ്ഞിരാമനും ഇരുന്ന കസേരയിലാണ് ഇന്ന് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത് എന്നും ശശി വിമർശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.