പാനൂർ :പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വൈകിട്ടോടെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് മണിക്കൂറുകൾക്കകം കടുത്ത ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.