.തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ്തുള്ളന്നൂർ പാലത്തിനു സമീപമാണ് സംഭവം .
കഴിഞ്ഞ ദിവസം പ്ലാത്തോട്ടത്ത് നിന്നും തളിപ്പറമ്പിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു യുവതി. മരം സ്ഥിതി ചെയ്യുന്നതിനു സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ സ്കൂട്ടർ നിർത്തുന്നതിനിടയിലാണ് മരത്തിൻ്റെ
കൂറ്റൻ ശിഖരം പൊട്ടിവീണത് .യുവതി അത്ഭുതകരമായാണ് രക്ഷപ്പെട്ടത് .റോഡരികിലെ പൊതു സ്ഥലത്തെ അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് 2025 ജൂൺ മാസം അന്നത്തെ തുള്ളന്നൂർ വാർഡ് കൗൺസിലർ സി വി ഗിരീശൻ നഗരസഭയിൽ പരാതി നല്കിയിരുന്നു .
ജനങ്ങളുടെ ജീവിന് ഭിക്ഷണിയായ അപകടാ വസ്ഥയിലുള്ള മരം മുറിച്ച് മാറ്റാൻ നഗരസഭ നടപടി സ്വീകരിച്ചില്ല.
നിലവിലെ കൗൺസിലറായ കെ ലതയും ഈ വിഷയം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഇതേ തുടർന്ന് മരം മുറിച്ച് മാറ്റാനുള്ള നടപടി നഗരസഭ സ്വീകരിക്കുമ്പോഴെക്കും മരത്തിൻ്റെ കൂറ്റൻ ശിഖരം കടപുഴകി വീണിരുന്നു .നഗരസഭ അധികൃതരുടെ അനുവാദത്തോടെ അപകടാവസ്ഥയിലായ മരം നാട്ടുകാർ കൂലി പണിക്കാരെ ഏർപ്പെടുത്തി മുറിച്ച് നീക്കം ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.