തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കാർഷിക കർമ്മസേന യുടെ നേതൃത്വത്തിൽ നെൽകൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു.
മുതുകട വയലിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ദിവാകരൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വർണ്ണ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനഘ രവീന്ദ്രൻ,കെ സനൽ, പി എസ് ശശികല തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷി ഓഫിസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ടി മനോജ് നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.