പെരിങ്ങോം പോലീസ് സ്റ്റേഷനിൽ ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് റണ്‍ എഗൈനിസ്റ്റ് ഡ്രഗ്സ് ക്യാമ്പയിനിംഗ് പയ്യന്നൂര്‍ എം എല്‍ എ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങോത്തുനിന്നും പൊന്നമ്പാറ വരെയാണ് റണ്‍ സംഘടിപ്പിച്ചത് .പെരിങ്ങോം, മാത്തില്‍, വെള്ളോറ എന്നെ സ്കൂളുകളിലെ എസ് പി സി കുട്ടികള്‍ പങ്കെടുത്തു പെരിങ്ങോം പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ മുകുന്ദന്‍ , എസ് ഐ മാരായ ഖദീജ കെ , സുധീര്‍ പി വി ,ഹേമന്ദ് കുമാര്‍, ജോഷി ജോസഫ് , ജോസലിന്‍ ജോബ് എന്നിവര്‍ സംസാരിച്ചു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.