പഴകിയ മത്സ്യം ട്രോളിംഗ് നിരോധനത്തിന്റെ മറവിൽ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നതായി ആശങ്ക. ശീതീകരിച്ച കണ്ടെയ്‌നറുകളിലൂടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപണമുയർന്നതോടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ശക്തമായിരിക്കുകയാണ്
ചെക്ക് പോസ്റ്റുകളിലെ പരിശോധനകളുടെ അഭാവം മൂലം ഇത്തരം മത്സ്യങ്ങൾ നേരിട്ട് ഹോട്ടലുകളിലേക്കും കോൾഡ് സ്റ്റോറേജുകളിലേക്കും എത്തുന്നതായാണ് പരാതികൾ.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിലവിൽ ട്രോളിംഗ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് കേരളത്തിലേക്ക് വലിയ തോതിൽ മത്സ്യം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫിഷിംഗ് ബോട്ടുകളിലെ ഫ്രീസറുകളിൽ സൂക്ഷിച്ച മത്സ്യങ്ങൾ കണ്ടെയ്‌നറുകളിൽ കേരളത്തിലെത്താൻ ദിവസങ്ങളും ചിലപ്പോൾ ആഴ്ചകളും എടുക്കുന്നുവെന്നാണ് ആരോപണം
പഴകിയ മത്സ്യം കേടാകാതിരിക്കാൻ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
മൃതദേഹങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ മനുഷ്യ ശരീരത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ദഹന സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ത്വക്ക് പ്രശ്നങ്ങൾ, കൂടാതെ ക്യാൻസർ സാധ്യത വരെ വർധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾക്ക് ചില പ്രത്യേക ലക്ഷണങ്ങൾ കാണാറുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.