പഴയങ്ങാടി: അയൽ വീട്ടിലെ മാവിൽ മാങ്ങ പറിക്കാൻ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു.
മൊട്ടാമ്പ്രം മാടായി കോൺകോഡ് റോഡിന് സമീപത്തെ തട്ടാങ്കണ്ടി ഹൗസിൽ റംസി റഹ്മാനാണ്(40) മരിച്ചത് ഇന്നലെ
ഉച്ചയ്ക്ക് രണ്ടര മണിയോടെ അടുത്ത വീട്ടിലെ മാവിൽ മാങ്ങ പറിക്കാനായി കയറിയപ്പോഴാണ് കാൽ തെറ്റി നിലത്ത് പതിച്ചത്. മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പരേതനായ സിവായി അബ്ദുറഹ്മാൻ കുഞ്ഞലിമ ദമ്പതികളുടെ മകനാണ്.
ഭാര്യ :ടി സി അസൂറ(മാട്ടൂൽ ഒളിയങ്കര ചാൽ )മക്കൾ:റദുവ ഫാത്തിമ,ഹൈസിൻ റംസി.
സഹോദരങ്ങൾ:റിയാസ്, ഷഹനാസ്, റഹനാസ്,റഹീല, റഹന, ഷഹന.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.