തളിപ്പറമ്പ: കാനറാ ബാങ്ക് ഓഫീസർമാർക്കായുള്ള അഞ്ച് ദിവസത്തെ 'ഗ്രാമീണ സമ്പർക്ക പരിശീലന' പരിപാടിക്ക് കാഞ്ഞിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി.
കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കാനറാ ബാങ്കിലെ
23 വനിതാ പ്രൊബേഷനറി ഓഫീസർമാരാണ് ഈ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
കാനറാ ബാങ്ക് റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ജനറൽ മാനേജർ
ഇ കരുണാനിധി മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കാനറാ ബാങ്ക് ലേർണിംഗ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ മേധാവിയും ചീഫ് മാനേജറുമായ സ്മിനു ദാസ് പരിശീലന പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെയും ഉള്ളടക്കത്തെയും കുറിച്ച് വിശദീകരിച്ചു.
റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദീപക് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അഭിലാഷ് നാരായണൻ സ്വാഗതവും സി റോഷ്‌നി നന്ദിയും പറഞ്ഞു.
അഞ്ച് ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി ബാങ്ക് ഓഫീസർമാർ കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എന്നിവ സന്ദർശിച്ച് പ്രായോഗിക അറിവുകൾ നേടും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.