തളിപ്പറമ്പ:തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി
ലീഗല്‍ എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.
നിയമസഹായം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്ക് കണ്ണൂർ
പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും,ജില്ലാ ലീഗല്‍ സർവ്വീസസ് അതോറിറ്റി ചെയർമാനുമായ കെ ടി നിസാർ അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി ഷിജി വട്ടക്കാട് അധ്യക്ഷത വഹിച്ചു.അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും താലൂക്ക് ലീഗല്‍ സർവ്വീസസ് കമ്മിറ്റി ചെയർമാനുമായ കെ എൻ പ്രശാന്ത് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ റുഖിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
കെ പ്രകാശൻ, തളിപ്പറന്ന് ബാർ അസോസിയേഷൻ പ്രസിഡണ്ട് പി ബി മനോജ് , കെ റായിസ എന്നിവർ പ്രസംഗിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.