കണ്ണൂർ:സി എം പി കണ്ണൂർ ജില്ലാ സെക്രട്ടറിയായി സുധീഷ് കടന്നപ്പള്ളിയെ തെരഞ്ഞെടുത്തു നിലവിലുള്ള സെക്രട്ടറി പി സുനിൽകുമാർ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിൻ്റെ ഓഫീസിലേക്ക് പേഴ്‌സനൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മാണിക്കര ഗോവിന്ദന്റെ അധ്യക്ഷതയിൽ സി എം പി കണ്ണൂർ ജില്ലാ ആസ്ഥാനമായ ഇ പി സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സുധീഷ് കടന്നപ്പള്ളി നിലവിൽ സിഎംപിയുടെ യുവജന സംഘടനയായ കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.