Kannur

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാർക്ക് പരിശീലനം നൽകി

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാർക്ക് പരിശീലനം നൽകി

കണ്ണൂർ :2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണ്ണൂർ ജില്ലയിൽ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡൽ ഓഫീസർമാരുടെയും അസി. നോഡൽ ഓഫീസർമാരുടെയും യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, എം സി സി, ക്രമസമാധാന നില, വിവിധ നോഡൽ ഓഫീസർമാരുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ കലക്ടർ വിശദ്ദീകരിച്ചു.

തിരഞ്ഞടുപ്പ് മാസ്റ്റർ പരിശീലകൻ എസ് വി നാരായണൻ നോഡൽ ഓഫീസർമാർ നിർവഹിക്കേണ്ട ദൗത്യങ്ങൾ സംബന്ധിച്ച് ക്ലാസെടുത്തു.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു






News Desk
2026-03-04



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.