കണ്ണൂർ: പേരാവൂരിൽ കെ.കെ. ശൈലജയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിൻ്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ എൽഡിഎഫിൻ്റെ ശക്തയായ സ്ഥാനാർഥിയായി കെ.കെ. ശൈലജ എത്തുന്നതോടെ പേരാവൂരിൽ കടുത്ത പോരാട്ടമാണ് നടക്കുക.
കെ.കെ. ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ വി.കെ. സനോജിന് നൽകിയേക്കുമെന്നാണ് സൂചന. തളിപ്പറമ്പിൽ പി.കെ. ശ്യാമള സ്ഥാനാർഥിയാകും. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.
യുഡിഎഫ് കോട്ടയായ പേരാവൂരിൽ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ നടക്കുക. ശൈലജ ടീച്ചറുടെ ജനപ്രീതി യുഡിഎഫിനെ പ്രതിരോധത്തിൽ ആക്കിയേക്കുമെന്നുള്ള ആശങ്കയും ഇപ്പോൾ യുഡിഎഫിനുണ്ട്. അതേസമയം, തോൽക്കുന്ന സീറ്റ് കൊടുക്കുന്നത് ശൈലജയെ മാറ്റുന്നതിന് തുല്യമാണെന്നും, ആര് വന്നാലും കെപിസിസി അധ്യക്ഷനെ തോൽപ്പിക്കാനില്ലെന്നും വി.ഡി. സതീശൻ ഇതിനോട് പ്രതികരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.