തളിപ്പറമ്പ: ക്ഷേമ പദ്ധതികൾക്കും വികസന സാധ്യതകൾക്കും മുൻഗണന നല്കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് .
നെൽകൃഷി വികസനത്തിനായി 30 ലക്ഷം ,
സുഗന്ധ വിള ഗ്രാമത്തിനായി 20 ലക്ഷം ,പാൽ വില സബ്ബ്സിഡിക്ക് 31 ലക്ഷം ,
കാലിത്തീറ്റ സബ്ബ് സിഡിക്കായി 25 ലക്ഷം രൂപയും വകയിരുത്തി.
പാർപ്പിട മേഖലക്കായി 1,65, 52,00 രൂപ പശ്ചാത്തല സൗകര്യ വികസനത്തിന് 1,14, 32,000 രൂപ
വനിത സ്വയം തൊഴിൽ സംരംഭങ്ങൾക്കായി 27 ലക്ഷം
ഷീ ലോഡ്ജിൻ്റെ ഒന്നാം നില പൂർത്തിയാണത്തിനായി 25 ലക്ഷം
അതിദരിദ്രരുടെ മൈക്രോ പ്ലാനിനു വേണ്ടി 4.5 ലക്ഷം
ഭിന്നശേഷി സൗഹൃദത്തിന് 78.48 ലക്ഷം
പാർപ്പിട മേഖലക്ക്
1,65, 52, 000 രൂപ ഒടുവള്ളിത്തട്ട്
കമ്മൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ
വികസനത്തിനത്തിന് 43.50 ലക്ഷം
വയോജന ക്ഷേമത്തിനായി 29.50 ലക്ഷം
ഭരണ നവീകരണത്തിന് 12. 20 ലക്ഷം
കല-സംസ്കാരം പദ്ധതിക്ക് 7,20,000 രൂപയും വകയിരുത്തി.
14 ,30, 19,647 രൂപ വരവും
11,80, 26, 600 രൂപ ചെലവും
2, 49, 931 047 രൂപ മിച്ചവുമുള്ള ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജേഷ് പൂവനാട്ട് ആണ് അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ജെസ്സി ഷിജി വട്ടക്കാട് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ
സി ബി കൃഷ്ണൻകുട്ടി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി പ്രേമലത,
വി എ റഹിം,
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി കെ ദിവാകരൻ, ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ടെസ്സി ആലുംമൂട്ടിൽ,
ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വിപിന
എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടരി
കെ പ്രകാശൻ സ്വാഗതം പറഞ്ഞു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.