കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന് വി.ശിവദാസന്‍ എം.പി തറക്കല്ലിട്ടു. കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.വി.സുമേഷ് എം.എല്‍.എ അധ്യക്ഷനായി.
മൂന്ന് കോടി രൂപ ചെലവില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കണ്ണൂർ1, കണ്ണൂർ 2, പുഴാതി, പള്ളിക്കുന്ന്, എളയാവൂർ, വലിയന്നൂർ, എടക്കാട് എന്നീ ഏഴ് വില്ലേജുകളും കണ്ണൂർ കരാർ, ചൊവ്വ, കണ്ണോത്തുംചാൽ, കാനത്തൂർ, ചാലാട്, പുഴാതി, പള്ളിക്കുന്ന്, അതിരകം, എളയാവൂർ, കീഴ്ത്തള്ളി, മുണ്ടയാട്, വലിയന്നൂർ, വാരം എന്നിവ ഉൾപ്പെടെ 29 ദേശങ്ങളും സബ് രജിസ്റ്റർ ഓഫീസിന്റെ പരിധിയിൽ വരുന്നുണ്ട്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ
ബീന, ഉത്തര മേഖല രജിസ്‌ട്രേഷന്‍ ഡി.ഐ.ജി ആര്‍ മധു, ജില്ലാ രജിസ്ട്രാര്‍ എ.വി സത്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.വി പുരുഷോത്തമന്‍, വെള്ളോറ രാജന്‍, എം ഉണ്ണികൃഷ്ണന്‍, പി.സി അശോകന്‍, കെ മനോജ്, ടി.സി അനീഷ്, കെ.പി പ്രശാന്ത്, കെ രതീഷ്, പി.പി വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.