കണ്ണൂർ: ഹനുമാൻ വിഗ്രഹത്തിൻ്റെ ചില്ല് എറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേവസ്ഥാനം സെക്രട്ടറിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കണ്ണൂർ നഗരത്തിലെതാളിക്കാവ് റോഡിലെ ഹനു മാൻ ദേവസ്ഥാനത്തിൻ്റെ മുമ്പിലെ വിഗ്രഹത്തിൻ്റെ ചില്ലാണ് തിങ്കളാഴ്ച്ച രാവിലെയോടെ തകർത്ത നിലയിൽ കാണപ്പെട്ടത്. അക്രമികൾക്കെതിരെ നടപടി സ്വീകരി ക്കണമെന്നാവശ്യപ്പെട്ട് ദേവസ്ഥാന സെക്രട്ടറി ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.