തളിപ്പറമ്പ:നഗരസഭയിലെ മുഴുവൻ ജനവിഭാഗത്തിൻ്റെയും ക്ഷേമത്തിൽ ഊന്നി കൊണ്ട് ആന്തൂർ നഗരസഭ ബജറ്റ് .
നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി അവതരിപ്പിച്ച ബജറ്റിൽ
കാർഷിക
മേഖലക്കും സേവന മേഖലയക്കും പശ്ചാത്തല മേഖലയ്ക്കും
തുല്യ പ്രാധാന്യം നൽകി.
ആന്തൂരിലേക്ക് വിനോദസഞ്ചാരികള ആകർഷിക്കാൻ സാധിക്കുന്ന
വിധത്തിൽ ടൂറിസ്റ്റ് പദ്ധതികൾ
ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റിൽ പറഞ്ഞു.
ധർമ്മശാലയിൽ നിന്ന് ആരംഭിച്ച് സ്നേക്ക് പാർക്ക്, വിസ്മയ പാർക്ക്, പറശിനിക്കടവ് അമ്പലം,
ഏ കെ ജി ഐ ലൻഡ്,നീലിയാർ കോട്ടം, കടമ്പേരി, മേൽത്തളി, കീഴ്തളി അമ്പലങ്ങൾ,
വിവിധ കാവുക ൾ ,വെള്ളിക്കീൽ ടൂറിസം കേന്ദ്രം, കൈത്തറി ഉൽപ്പന്ന വിതരണ കേന്ദ്രങ്ങൾ, പറശിനിക്കടവ് ബോട്ട് യാത്ര തുടങ്ങി സാധ്യമായ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി വിനോദ വിജ്ഞാന യാത്രകൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം,
ആന്തൂരിൻ്റെ പൈതൃക കേന്ദ്രങ്ങൾ, ജൈവ വൈവിധ്യങ്ങൾ എന്നിവ കാണുന്നതിനുള്ള സൗകര്യം,
ഇതിൽ ആവശ്യമായ പദ്ധതി ടൂറിസം ഡിപ്പാർട്ട്മെൻ്റുമായി കൂടി ആലേചിച്ചു നടപ്പിലാക്കുമെന്നും ബജറ്റിൽ പറഞ്ഞു .
കക്കൂസ് മാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റുന്നതിന്
ആവശ്യമായ സ്ഥലങ്ങളിൽ
എസ് ടി പി,
എഫ് എസ് ടി പി എന്നിവ സ്ഥാപിക്കുന്നതിന് 22.9 കോടി രൂപ വകയിരുത്തി .
പ്രധാന റോഡുകൾ
സൗന്ദര്യവൽക്കുന്നതിനും, ഹരിതാഭമാക്കുന്നതിനും 10 ലക്ഷം,
എ കെ ജി ഐലൻ്റിൽ ടൂറിസം പാർക്കിന് 25 ലക്ഷം ,
വിട്ടുകിട്ടിയ സ്ഥാപനങ്ങളിൽ സോളാർ ലൈറ്റിനു വേണ്ടി 25 ലക്ഷം ,
വാടകക്ക് സ്ഥലം കണ്ടെത്തി വാഹനക്കൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്
10 ലക്ഷം ,അങ്കണവാടി പൂരക പോഷകാഹാര വിതരണത്തിനായി 40 ലക്ഷം,
കാഴ്ച പരിമിതിയുള്ളവർക്ക് മൊബൈൽ ഫോൺ നൽകുന്നതിന് 1.5 ലക്ഷം, സമഗ്ര നെൽകൃഷി വികസനത്തിന് 60 ലക്ഷം ,
സമഗ്ര തെങ്ങ് കൃഷി വികസനത്തിന് 20 ലക്ഷം ,സമഗ്ര പച്ചക്കറി കൃഷി വികസനത്തിന് 10 ലക്ഷം,
പശുവളർത്തൽ ഗോശ്രീ പദ്ധതിക്ക് 15 ലക്ഷം,കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന് 40 ലക്ഷം ,
പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 20 ലക്ഷം ,
സ്കുളുകളിൽ റോബോട്ടിക്ക് ലാബുകൾ സജ്ജീകരിക്കുന്നതിന് 25 ലക്ഷം ,
സംരംഭകത്വ വികസനത്തിന് 15 ലക്ഷം ,
നഗരസഭയിലെ വിവിധ വാർഡുകളിൽ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിന് 30 ലക്ഷം ,
ഭവന റിപ്പയർ പദ്ധതിക്ക് 90 ലക്ഷം,വിട്ടു കിട്ടിയ സ്ഥാപനങ്ങൾക്ക് ഫയർ
എസ്റ്റിoഗ്യൂഷർ സംവിധാനം ഒരുക്ക് 20 ലക്ഷം,
നഗരശ്രീ പദ്ധതിക്ക് 40 ലക്ഷം,
എല്ലാ വാർഡിലും കളിസ്ഥലം കണ്ടെത്തുന്നതിന് 20 ലക്ഷഠ, കുറ്റിക്കോൽ പുഴയുടെ തീരത്ത് നടപ്പാത നിർമ്മാണം 10 ലക്ഷം ,
നഗരസഭ ലൈബ്രറിക്ക്
30 ലക്ഷം ,
മത്സ്യ മാർക്കറ്റ് സ്ഥാപിക്കുന്നതിനു വേണ്ടി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
51, 23, 71,566 രൂപ വരവും
30 ,48, 37,000 രൂപ ചെലവും
3, 41, 70566 രൂപ നീക്കിയിരുപ്പുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
നഗരസഭ ചെയർപേഴ്സൺ
വി സതീദേവി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ മാരായ
കെ വി
പ്രേമരാജൻ
മാസ്റ്റർ,
എം ആമിന ടീച്ചർ,
ഓമന മുരളീധരൻ,
പി ദീപ ,
നഗരസഭ കൗൺസിലർമാരായ
ടി നാരായണൻ, കൊമ്പൻ കുഞ്ഞപ്പ,
എന്നിവർ പ്രസംഗിച്ചു.
ആന്തൂർ നഗരസഭ മുൻ ചെയർ പേഴ്സൺമാരായ
പി കെ ശ്യാമള ടീച്ചർ,
പി മുകുന്ദൻ എന്നിവർ പങ്കെടുത്തു .
നഗരസഭ സെക്രട്ടറി
കെ മനോജ്കുമാർ സ്വാഗതം പറഞ്ഞു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.