Kannur

സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ് അവതരിപ്പിച്ച് തളിപ്പറമ്പ് നഗരസഭ

സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ് അവതരിപ്പിച്ച് തളിപ്പറമ്പ് നഗരസഭ

 തളിപ്പറമ്പ: തളിപ്പറമ്പ് നഗരസഭ കാര്യാലയം പബ്ലിക് ഫ്രണ്ട്‌ലി കേന്ദ്രമാക്കി മാറ്റുന്നതിനും  ജീവനക്കാർക്ക് മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും   ഹാപ്പിനസ്സ് ടൂറും റിഫ്രഷർ പരിശീലനവും സംഘടിപ്പിക്കുന്നതിനും 25 ലക്ഷം രൂപ നീക്കിവെച്ചു 
തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റ് കോംപ്ലക്സ് ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി
ജനങ്ങളുടെ ഇഷ്ട ഇടമാക്കി മാറ്റുന്നതിന് 50 ലക്ഷം, 
കാക്കത്തോട് ബസ്റ്റാന്റിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ പണി ആരംഭിച്ച്   പൂർത്തീകരിക്കാൻ 3 കോടി രൂപ,  ഒരു പുതിയ ബസ് സ്റ്റാൻഡ് സ്ഥാപിക്കാനുള്ള സാധ്യത പഠനത്തിനും മറ്റു
ആവശ്യങ്ങക്കുമായി 5 ലക്ഷം രൂപ, 
ബസ്റ്റാന്റിലെ നിലവിലുള്ള ശൗചാലയത്തെ പബ്ളിക് ടോയ്ലറ്റ് കോംപ്ലക്സ് ആക്കി മാറ്റുന്നതിന് 
30 ലക്ഷം, 
പാളയാട് മാലിന്യ സംസ്കരണ പ്ലാൻ്റ് നവീകരണത്തിനു ഹരിത ഉദ്യാനവും പരിസ്ഥിതി 
പഠന കേന്ദ്രവും സ്ഥാപിക്കാൻ മൂന്ന് കോടി, 
വനിത പാർക്കിംഗ് ഫോഴ്സ് രൂപീകരിക്കുന്നതിന് 30 ലക്ഷം,
താലുക്ക് ആശുപത്രി  ആരോഗ്യ പ്രവർത്തനങ്ങളുടെ കേന്ദ്ര മാക്കി മാറ്റാൻ 
5 കോടി ,ലിറ്ററേച്ചർ ആൻറ് ആർട്ട് പവലിയൻ സ്ഥാപിക്കുന്നതിന് 1 കോടി 
ഗാന്ധി നഗറിൽ സ്പോർട്ട്സ് ഹബ് സ്ഥാപിക്കുന്നതിന് 1 കോടി 
തളിപ്പറമ്പിലെ സ്വകാര്യ മാർക്കറ്റിനെ സെമി - പൊതു മാർക്കറ്റായി
വികസി പ്പിക്കുന്നതിന് പഠനം നടത്താൻ ഫണ്ട് നീക്കിവെക്കും ,
പട്ടപ്പാറ ബഡ്സ്  സ്കുളിനെ 
മൾട്ടി ഡിസിപ്പ്ലിനറി    ട്രീറ്റ്മെൻ്റ് സെൻ്ററാക്കൻ
1 കോടി,വയോജനങ്ങൾ ക്ക് സമഗ്ര കേന്ദ്രം സ്ഥാപിക്കാൻ
1 കോടി ,സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഏകീകൃത ലൈറ്റിംഗ് പദ്ധതിക്ക് 
1 കോടി,ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വിപുലീകരണത്തിന് 1 കോടി, 
നഗരസഭ കോമ്പൗണ്ടിൽ സി എച്ച് കോംപ്ലക്സ് നിർമ്മാണത്തിലേക്ക് 10 കോടി രൂപയും ബജറ്റിൽ വകയിരുത്തി .
തെരുവ് നായ നിയന്ത്രണവും പൊതു സുരക്ഷയും ലക്ഷ്യം വെച്ച്
ആനിമൽ ആംമ്പുലൻസ് പുറത്തിറക്കാൻ 3 കോടി, 
സാനിറ്റേഷൻ വേസ്റ്റ് ശേഖരണത്തിന് 5 കോടി, 
കാക്കാത്തോട് ഡ്രൈനേജ് സ്ലാബിൽ സ്ത്രീ സവാരി പാത 
ഒരുക്കാൻ 50 ലക്ഷം ,തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുള്ള ഡയാലിസിസ് യൂണിറ്റിൽ സൗകര്യങ്ങൾ ഒരുക്കാൻ 30 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു .

65, 28, 99 ,566 രൂപ വരവും40, 55 ,89,566 രൂപ ചെലവും 
24, 67, 02, 566 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് നഗരസഭ വൈസ് ചെയർമാൻ 
ദീപ രഞ്ജിത്താണ് അവതരിപ്പിച്ചത്.
നഗരസഭ ചെയർമാൻ പി കെ സുബൈർ അധ്യക്ഷത വഹിച്ചു. 
സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ മുഹമ്മദ്ബഷീർ ,
പി റജില, പി സി നസീർ (മുസ്ലീം ലീഗ്),  കൗൺസിലർമാരായ ഫൈസൽ ചെറുകുന്നോൻ,
( മുസ്ലീം ലീഗ്), രൂപേഷ് കുട്ടുവൻ (കോൺഗ്രസ് - ഐ), ടി ബാലകൃഷ്ണൻ,വി രാഘവൻ, കെ ലത ,
എം പി സജീറ( സി പി ഐ - എം), അശോക് കുമാർ അഞ്ചാമര,പി വി സുരേഷ്( ബി ജെ പി ) എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 






രാജൻ തളിപ്പറമ്പ
2026-03-04



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.