തളിപ്പറമ്പ: പട്ടുവം അരിയിലെ എട്ടാം വാർഡ്
എൽ ഡി എഫ് ബൂത്ത് ഏജന്റ് പി പി അബ്ദുള്ള (60) ക്കാണ് മർദ്ദനമേറ്റത്. വോട്ടെടുപ്പ് ദിവസം 10.45 ഓടെയാണ് മർദ്ദനം നടന്നത്.
കള്ളവോട്ട് തടയാൻ ശ്രമിച്ചതിനാണ് അബ്ദുള്ളയെ മർദ്ദിച്ചത് എന്നാണ് ആരോപണം.
സി പി ഐ - എം അരിയിൽ ലോക്കൽ കമ്മിറ്റി അംഗമാണ് അബ്ദുള്ള .
ലീഗ് പ്രവർത്തകരായ ജുബൈർ,
കെ കെ ഷെഫീക്ക്, നിസാർ എന്നിവരാണ് മർദ്ദിച്ചത്. എന്നാണ് പരാതി. അബ്ദുള്ളയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സി പി ഐ - എം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ
എം എൽ എ, ജില്ലാ സെക്രട്ടി കെ കെ രാഗേഷ്, ജില്ലാ സെക്രട്ടരിയേറ്റ് അംഗം
ടി കെ ഗോവിന്ദൻ ,
തളിപ്പറമ്പ് ഏരിയാ സെക്രട്ടറി
കെ സന്തോഷ്, ഏരിയാ കമ്മിറ്റി അംഗം
എൻ അനുപ്
എന്നിവർ അശുപത്രിയിൽ അബ്ദുള്ളയെ സന്ദർശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.