Kannur

ആര്‍.ശങ്കര്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നേതാവ്: കെസി വേണുഗോപാല്‍

ആര്‍.ശങ്കര്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നേതാവ്: കെസി വേണുഗോപാല്‍


കണ്ണൂര്‍: കേരളത്തെ മാറ്റിമറിച്ച ഒരുപാട് വികസന സംരംഭങ്ങള്‍ക്ക് തുടക്കമിട്ട മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കറെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  പറഞ്ഞു. കേരളത്തില്‍  പാവപ്പെട്ടവര്‍ക്കായി വിദ്യാഭ്യാസരംഗത്തു വിപ്ലവം സൃഷ്ടിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. കണ്ണൂരിലും കൊല്ലത്തും അദ്ദേഹം തുടക്കമിട്ട കോളജുകള്‍ പിന്നോക്കക്കാരേയും പാവപ്പെട്ടവരെയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
സംസ്‌കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ 117-ാം ജന്മവാര്‍ഷികദിനാഘോഷവും അനുസ്മരണ പ്രഭാഷണവും കണ്ണൂര്‍ പുതിയതെരു മാഗ്നറ്റ് ഹോട്ടലില്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കമിട്ട  ദീര്‍ഘദര്‍ശിയായ മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍. വിധവാ പെന്‍ഷനും വാര്‍ദ്ധക്യ പെന്‍ഷനും അംഗപരിമിത പെന്‍ഷനും അദ്ദേഹം തുടക്കമിട്ടു.
ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ നടപ്പാക്കിയ നേതാവായിരുന്നു ശങ്കര്‍. തൊഴിലും വിദ്യാഭ്യാസവും വ്യക്തിയുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന ഗുരു സന്ദേശം അദ്ദേഹം പ്രാവര്‍ത്തികമാക്കി.
വലിയ സര്‍ക്കാര്‍ ജോലികള്‍ വേണ്ടെന്ന് വെച്ച് കാല്‍ നടയായി നടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ശങ്കറെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.സുധാകരന്‍ എം.പി മുഖ്യാതിഥി ആയി .
സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് സ്വാഗതം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ട്രഷറര്‍ വി.എ. നാരായണന്‍, മേയര്‍ അഡ്വ: പി. ഇന്ദിര,  സംസ്‌കാര സാഹിതി വൈസ് ചെയര്‍മാന്‍ എം. പ്രദീപ് കുമാര്‍,
കെപിസിസി മെമ്പര്‍ രാജീവന്‍ എളയാവൂര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍,
ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ്, അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ബിജു ഉമ്മര്‍, സുരേഷ് കൂത്തുപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.






News Desk
2026-05-01



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.