കൂടാളി ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ്വ ശുചീകരണ സംഘാടക സമിതിയോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി. സരള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ. സജീവന്‍ അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രഞ്ചിത്ത്, ശുചിത്വമിഷന്‍ ആര്‍പി സജിത എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ഉപാധ്യക്ഷ കെ.സി. നിജില, സെക്രട്ടറി കെ.പി. സുധീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.വി. സ്മിത എന്നിവര്‍ സംസാരിച്ചു. മെയ് 3 ന് ഞായറാഴ്ച പൊതുഇടങ്ങള്‍ ശുചീകരിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.