കണ്ണൂർ: കണ്ണൂർ കളക്ടറേറ് മൈതാനത്തിന്റെ മുൻവശത്തുള്ള ടൗൺ സ്‌ക്വയറിലെ പാർക്കിംഗ് സ്ഥലം കയ്യേറി ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഒടുവിൽ അധികൃതർ പിന്മാറി.
ഇവിടെസ്ഥാപിച്ച കമ്പികൾ തിരിച്ചു ലോറിയിൽ കയറ്റി സ്ഥലം വിട്ടു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.യുടെ ഒരു കോടി രൂപയുടെ പദ്ധതിയാണ് ഇതിലൂടെ നിലച്ചത്.
കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികലയാണ് മൈതാനത്തിന്റെ മുഖസൗന്ദര്യം നഷ്ടപ്പെടുമെന്നും ഒപ്പം കണ്ണൂർ ജനതക്ക് ശുദ്ധവായു പ്രദാനം ചെയ്‌ത് ഒരു ഓക്സിജൻ പാർലറായി പ്രവർത്തിക്കേണ്ട മൈതാനങ്ങൾ ഇല്ലാതാക്കരുതെന്നും, നേരത്തെ മൈതാനത്ത് പാർക്കിംഗ് ആയി വിഭാവനം ചെയ്ത സ്ഥലം അതേപടി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.