Kannur

ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു 

ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു 


തളിപ്പറമ്പ: വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കാഞ്ഞിരങ്ങാട് റൂഡ്‌സെറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. തളിപ്പറമ്പ് ലിയോ ലാബ്‌സുമായി സഹകരിച്ച് നടത്തിയ സെമിനാർ മുൻ റൂഡ്‌സെറ്റി ഡയറക്ടർമാരായ
പി വി സുരേന്ദ്രൻ, ടി എം  രാജ്‌കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ഇരുവരെയും നൽകിയ സേവങ്ങളെ  മാനിച്ചു കൊണ്ട്  ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തു .
റൂഡ്‌സെറ്റ് ഡയറക്ടർ ദീപക് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ലിയോ ലാബ്‌സ് പ്രാദേശിക കേന്ദ്രം തലവൻ മിൻഹാജ് ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കേ'ണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. 
വിവിധ രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള സൗജന്യ രക്തപരിശോധനാ ക്യാമ്പും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന 80-ഓളം വനിതകൾ ആരോഗ്യ ക്യാമ്പിൽ പങ്കാളികളായി. അഭിലാഷ് നാരായണൻ, സി റോഷ്‌നി എന്നിവർ സംസാരിച്ചു.






രാജൻ തളിപ്പറമ്പ
2026-04-28



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.