കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ കണ്ണൂരിൽ തുടരുന്നു.
ജില്ലയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് ഉൾപ്പെടെ തടഞ്ഞു. നേരത്തെ വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേതൃത്വം വ്യക്തമാക്കിയിരുന്നു.
മയ്യിൽ, ചേലേരി മുക്ക്, കാൽടെക്സ്, പയ്യന്നൂർ എന്നിവടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
കാൽടെക്സിൽ ഹർത്താൽ അനുകൂലികൾ പ്രധാന റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പതിനഞ്ച് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.