തലശേരി:പൊന്ന്യം കുണ്ടുചിറയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
കുണ്ടുചിറ ചെഗുവേര ബസ് സ്റ്റോപ്പിന് സമീപം പഞ്ചാരേന്റവിട രാജൻ (58) ആണ് മരിച്ചത് പോസ്റ്റിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു ഇന്നലെ രാത്രിയായിരുന്നു അപകടം. ഷോക്കേറ്റ രാജനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.