പയ്യാവൂര്‍: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയില്‍ ആല്‍ബിന്‍ ടി. വിത്സ നാ (19) ണ് മരിച്ചത്.
പൈസക്കരി ദേവമാതാ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥിയാണ് ആൽബിൻ.
ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ. സ്ഥലത്തെത്തി തുടർ. നടപടികൾ സ്വീകരിച്ചു. മൃതദേഹം പരിയാരത്തെകണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊന്മല തട്ടുകുന്നിൽ താമസിക്കുന്ന തേവാരിയിൽ ( തോമസ് ) വിൽസൺ അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആൽബിൻ സഹോദരൻ: എബിൻ (ഡിഗ്രി വിദ്യാർഥി ദേവമാതാ കോളേജ് പൈസക്കരി )
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.