കണ്ണൂർ: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോയും അടിക്കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പച്ചപ്പൊയ്ക സ്വദേശിയായ 19കാരനായ അനുനന്ദിനെതിരെയാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രം വികലമായി പങ്കുവെച്ച് “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചതാണ് കേസിന് കാരണമായത്. ‘പ്രിയദർശിനി ഓലായിക്കര’ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രം ഷെയർ ചെയ്തിരുന്നത്.
സിപിഎം പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിണറായി സ്വദേശിയായ സുധീർ നൽകിയ പരാതിയിൽ, സാമൂഹ്യമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിക്കുകയും പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഇത്തരത്തിലുള്ള പോസ്റ്റുകൾ പരാതിക്കാരനും പാർട്ടി പ്രവർത്തകർക്കും മാനസിക വിഷമം ഉണ്ടാക്കിയതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.