തളിപ്പറമ്പ:കവി ഒ എം രാമകൃഷ്ണൻ്റെ " കൂക്കിരിയൻ" കവിതാ സമാഹാരം പ്രകാശനം ചെയ്തു . കവിയും പ്രഭാഷകനുമായ കെ സി ഉമേഷ് ബാബുവാണ് പ്രകാശനം നിർവ്വഹിച്ചത്. പ്രൊഫസർ ഡോ:ടി പി നഫീസാ ബേബിക്ക് പുസ്തകം ഏറ്റുവാങ്ങി.
തളിപ്പറമ്പ് സത്യസായി ഹോമിയോ പ്പതിക് ക്ലിനിക്ക് ഹാളിൽ നടന്ന ചടങ്ങിൽ
കവി മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു.
രാമകൃഷ്ണൻ ചുഴലി പുസ്തക പരിചയം നടത്തി. വി പി മഹേശ്വരൻ മാസ്റ്റർ , എൻ സി നമിത , വി വി ശ്രീനിവാസൻ , ഇയ്യ വളപട്ടണം , സതീശൻ മോറായി എന്നിവർ പ്രസംഗിച്ചു. ബാബു മണ്ടൂർ കവിതാലാപനം നടത്തി. ഒ എം രാമകൃഷ്ണൻ മറുമൊഴി നടത്തി. പി ഹരിശങ്കർ സ്വാഗതവും ഭാസ്‌കരൻ
പി നണിയൂർ നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.