ചാലോട്: വാരം ട്രിനിറ്റി കോളേജ് മാനേജിംഗ് ഡയരക്ടർ മുണ്ടേരി കൈപ്പക്കയിൽ മെട്ട ഖദീജ മൻസിലിൽ കെ.ടി അബ്ദുൽ മജീദ് (51) കുഴഞ്ഞുവീണ് മരിച്ചു. നിലവിൽ താഴെചൊവ്വ തങ്കെക്കുന്നിലാണ്
താമസം.
ഇന്നലെ രാത്രി 9 മണിയോടെ പനയത്താംപറമ്പ് വൈദ്യരുടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കലും രക്ഷിക്കാനായില്ല.
വൈദ്യരുടെ വീട്ടിൽ ചികിത്സയ്ക്ക് പോയതാണെന്ന് കരുതുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കം നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.