Kannur

ഏണിയിൽ നിന്നും വീണ് മധ്യവയസ്‌ക്കന്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍

ഏണിയിൽ നിന്നും വീണ് മധ്യവയസ്‌ക്കന്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍

തളിപ്പറമ്പ: വീട് വൃത്തി യാക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ് വീട്ടുടമ രക്തം വാർന്ന് വീട്ടിലെ സെൻട്രൽ ഹാളിൽ മരിച്ച നിലയിൽ കാണപ്പെട്ടു .കർത്തികപുരം സ്വദേശിയും അമ്മൻകുളത്ത് താമസക്കാരനുമായ തുരുത്തി
പ്പള്ളി ജോസിനെ (67) നെയാണ് പൂവത്തെ വീട്ടിൽ മരിച്ച നിലയിൽ  കാണപ്പെട്ടത്. 
അമ്മംകുളത്തെ വീട്ടിൽ നിന്നും പൂവത്തുള്ള വീട്ടിൽ എത്തിയ  ജോസ് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഭാര്യ കുഞ്ഞമ്മയെ വിളിച്ചിരുന്നു .പിന്നീട് കുഞ്ഞമ്മ ജോസിനെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസക്കാരനായ പി വി രമേശനെ കുഞ്ഞമ്മ  ഫോൺ വിളിച്ച് അന്വേഷിക്കാൻ പറഞ്ഞു .രമേശൻ രാത്രി7.30 ഓടെ വീട്ടിലെത്തിയപ്പോൾ രണ്ടാം നിലയിലെ സെൻട്രൽ ഹാളിൽ ജോസ് രക്തം വാർന്ന്  വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു .
വിവരമറിഞ്ഞ് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി അജിത്ത് കുമാർ, പ്രിൻസിപ്പൽ എസ് ഐ :പി യദുകൃഷ്ണൻ,
എസ് ഐ : കെ എസ് നിതിൻ എന്നിവ   സ്ഥലത്തെത്തിയിരുന്നു. ഡോക്ടറെ പോലിസ്   വീട്ടിൽ വരുത്തിച്ച്  മരണം സ്ഥിരീകരിക്കുക യായിരുന്നു .
പോലിസ് അസ്വാഭാവികമരണത്തിന് കേസ്സെടുത്തു .തളിപ്പറമ്പ്
പോലിസ് മ്യതദേഹം ഇൻക്വറ്റ് നടത്തി പരിയാത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു .
മരണത്തിൽ ദുരുഹതയൊന്നുമില്ലെന്ന് എസ് ഐ :
പി യദുകൃഷ്ണന പറഞ്ഞു. സംസ്കാരം പിന്നീട് .
ഭാര്യ: കുഞ്ഞമ്മ.മക്കൾ:ഫാ: ജോസഫ് തുരുത്തി
 പ്പള്ളിൽ (ഡയസ്, അമേരിക്ക), സിൽവിൻ (അമേരിക്ക).






രാജൻ തളിപ്പറമ്പ
2026-04-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.