പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂള്‍ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കായികമേള ഇൻ്റർ നാഷണൽ ഹാന്‍ഡ് ബോള്‍ താരം സീമ ലെമീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ യു.കെ. ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. പൂര്‍വ്വവിദ്യാര്‍ത്ഥിയും
എ എസ് ഐയുമായ ആസിഫലി, മാനേജുമെന്റ് പ്രതിനിധി കെ. ഗിരീന്ദ്രനാഥ്, മദര്‍ പിടിഎ പ്രസിഡണ്ട് എന്‍. ദീഷ്ണ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എന്‍.വി. പ്രജിത്ത് മാസ്റ്റര്‍ സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ പി.വി. സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.