Kannur

സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തിനു താങ്ങായി കൃഷിഭവന്റെ വാട്സാപ്പ് ഗ്രൂപ്പിലെ കര്‍ഷകര്‍

സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തിനു താങ്ങായി കൃഷിഭവന്റെ വാട്സാപ്പ് ഗ്രൂപ്പിലെ കര്‍ഷകര്‍

കൃഷി വകുപ്പും ഭരണകര്‍ത്താക്കളും കണ്ണടച്ചു. സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തിനു താങ്ങായി കൃഷിഭവന്റെ വാട്സാപ്പ് ഗ്രൂപ്പിലെ കര്‍ഷകര്‍. കണ്ടെത്തിയത് 320000 രൂപ. 
ചെറുപുഴ പച്ചക്കറി കൃഷിചെയ്ത് കടക്കെണിയിലായി ജീവനൊടുക്കിയ കർഷകൻ്റെ കുടുംബത്തിന് സർക്കാരും രാഷ്ട്രീയ-പൊതു പ്രവർത്തകരും സഹായമായി വന്നില്ല. ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട –മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങിയ  ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിലെ അമ്പാട്ട് ഏലിയാസ് മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞ 15-നാണ്. 45 ലക്ഷത്തോളം രൂപയാണ് ഏലിയാസിന് കൃഷി നടത്തി കടമുണ്ടായിരുന്നത്.വിലത്തകർച്ചയും രോഗ-കീട ബാധകളും കാലാവസ്ഥാവ്യതിയാനവുമാണ് ഇദ്ദേഹത്തെ കടക്കെണിയിലാക്കിയത്. ഏലിയാസ് മരിച്ചതറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും അടക്കം ഒരുപാട് ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. കുടുംബത്തിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതല്ലാതെ സഹായത്തിന് ആരും മുൻകൈയെടുത്തില്ല. സർക്കാരിന്റെ യാതൊരു സഹായവും ഈ കർഷക കുടുംബത്തിന് ലഭിച്ചിട്ടുമില്ല.തരിശുക്രിഷിക്ക് ആനുകൂല്യം എന്നൊക്കെ പറഞ്ഞു കര്‍ഷകരെ പറ്റിക്കുകയാണ്. കറണ്ട് പോലും ഇല്ലാത്ത സ്ഥലത്ത് ഡീസല്‍ മോട്ടറും മറ്റും വച്ച് പൈപ്പുകള്‍ വാങ്ങിയാണ് ഇവിടങ്ങളില്‍ കര്‍ഷകര്‍ കൃഷി നടത്തുന്നത്. ഇതിനു ലക്ഷങ്ങള്‍ ചിലവുവരും  എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ പോലും ഇതിന്റെ പത്തിലൊന്ന് ലഭിക്കില്ല. അടുത്ത സ്ഥലത്ത് കൃഷി ചെയ്യുമ്പോളും ഇപ്പൊ തരാം എന്നാ പല്ലവി വീണ്ടും കടമെടുത്ത് പൈപ്പും മറ്റും വാങ്ങി ജലമെത്തിച്ചു കൃഷി നടത്തും ഉല്‍പ്പന്നത്തിനു നല്ല വില ലഭിക്കാത്തതും പ്രതിസന്ധിയായിരുന്നു. ആനുകൂല്യങ്ങള്‍ നല്‍കും എന്ന് പറയുമ്പോള്‍ അത് പ്രതീക്ഷിച്ചു ഇരിക്കും അതും കിട്ടിയാല്‍ തുച്ചമായ തുകമാത്രം. ഏലിയാസിന് തരിശു കൃഷിക്ക് കിട്ടാനുള്ള പണത്തില്‍ ഒരു ഭാഗം  ഏലിയാസ്  വിഷം കഴിച്ചു ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ പെട്ടന്ന് എത്തി അതെങ്ങനന്ന് ചിന്തിക്കുകയാണ് നാട്ടുകാര്‍. ഇത് നേരെത്തെ കിട്ടിയിരുന്നേല്‍ ഏലിയാസ് ഒരുപക്ഷേ ആത്മഹത്യ ചെയ്യില്ലായിരുന്നു.  
ഈയവസരത്തിലാണ് ചെറുപുഴ കൃഷിഭവന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഏലിയാസിന്റെ കുടുംബത്തിനെ സഹായിക്കണമെന്ന ആവശ്യം ഉയർന്നത്. കർഷകർ അനുകൂലിച്ചതോടെ ബാലവാടി റോഡിലെ വി.വി. ബാലകൃഷ്ണൻ ചുമതല ഏറ്റെടുത്തു. തുടർന്ന് കോഴിച്ചാൽ ഗ്രാമീണ ബാങ്കിൽ ഏലിയാസിന്റെ ഭാര്യ ലൈസമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങി ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു.
100 രൂപ ചലഞ്ച് ആയിട്ടായിരുന്നു തുടക്കം. എന്നാൽ ഗ്രൂപ്പിൽ അംഗങ്ങൾ മനസ്സറി ഞ്ഞ് പണം നിക്ഷേപിച്ചു. 16 ദിവസം പൂർത്തിയായപ്പോൾ 3.20 ലക്ഷം രൂപ അക്കൗണ്ടിലെത്തി. കൃഷിഭവന്റെ രണ്ട് ഗ്രൂപ്പു കളിലായി 1900 ത്തോളം കർഷകരാണ് അംഗങ്ങളായിട്ടുള്ളത്.ഏതാണ്ട് എല്ലാവരും തന്നെ സഹകരിച്ചു. 45 ലക്ഷം രൂപ കടമുള്ള ഏലിയാസിൻ്റെ കുടുംബ ത്തിനെ സഹായിക്കാൻ ഈ തുക മതിയാവില്ല. സുമനസ്സുക ളുടെ സഹായം കൂടി വേണം.അമ്പാട്ട് ഏലിയാസിന് സ്വന്തമായി ഒരേക്കറിൽ താഴെ മന ത്രമാണ് സ്ഥലമുള്ളത്. കണ്ണൂർ. കാസർകോട് ജില്ലകളിലായി 17 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഏലിയാസ് കൃഷി ചെയ്തിരുന്നത്.ഈ വർഷം 3000-ത്തോളം ഏത്തവാഴ നട്ടിരുന്നു. വിളവെ ടുപ്പായപ്പോൾ വില കിലോയ്ക്ക് 22 രൂപ വരെ താഴ്ന്നു. വൻ നഷ്ട ത്തിൽ കുലകൊത്തി വിൽക്കേണ്ടിവന്നു.
ഇങ്ങനെ മറ്റു വിളകളും നഷ്ടത്തിലായതാണ് ഏലിയാസ് കൂ ഷിയിടത്തിൽ തന്നെ ജീവനെയടുക്കാൻ കാരണം. ഏലിയാസിന്റെ കുടുംബത്തിനെ സഹായി! ക്കാൻ കോഴിച്ചാൽ ഗ്രാമീണ ബാങ്കിലെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. അക്കൗണ്ട് നമ്പർ 40520111000256,  IFSC CODE KLGB004520-ഗൂഗിൾ പേ നമ്പർ: ലൈസമ്മ 9544317238.






Jayesh Cherupuzha
2026-03-06



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.