തളിപ്പറമ്പ: ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിനു ശേഷം തളിപ്പറമ്പ് റവന്യു ഡിവിഷണൽ ഓഫീസറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ബിന്ദു ചെറുവാട്ടിൽ നാളെ ജോലിയിൽ നിന്നും വിരമിക്കും. 2019 ജൂലൈയിലാണ് തളിപ്പറമ്പ് ആർ ഡി ഒ യുടെ സി എ ആയി നിയമിതയായത്.
2001 -ൽ സെക്രട്ടേറിയേറ്റിൽ സി എ യായാണ് ജോലിയിൽ പ്രവേശിച്ചത്.2004 മുതൽ 2019 വരെ പതിനഞ്ച് വർഷക്കാലം കണ്ണൂരിൽ മാറി മാറി വന്ന ജില്ലാ കലക്ടർമാരുടെ സി എ ആയിരുന്നു.
സർവ്വീസിൽ വരുന്നതിന് മുമ്പ് പത്ത് വർഷത്തോളം കണ്ണൂർ ആകാശവാണി നിലയത്തിൽ കാഷ്വൽ അനൗൺസറായി പ്രവർത്തിച്ചിരുന്നു.
പാപ്പിനിശേരി കരിക്കൻകുളത്തെ പരേതരായ ചെറുവാട്ടിൽ ജനാർദ്ദനൻ്റെയും മോതിരവള്ളി
കമലാക്ഷിയുടെയും മകളാണ് .
സൈക്കോളജിക്കൽ കൗൺസിലർ ഡോ: പി പ്രദീപ് കുമാറാണ് ഭർത്താവ്. ബിടെക് അവസാന വർഷ വിദ്യാർത്ഥി ദീപേന്ദ് മകനാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.