തളിപ്പറമ്പ:കാലപഴക്കം ചെന്ന വീട് തകർന്നു. പരിയാരം കുറ്റിയേരിയിലെ മാടാളൻ മീത്തൽ മറിയത്തിൻ്റെ വീടാണ് തകർന്നത്.
പരിക്കേറ്റ മറിയം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട് കാലപഴക്കം ചെന്നതാണ് അപകടത്തിനു കാരണമെന്നറിയുന്നു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ
സുനിൽ കുമാർ, പദ്മലോചനൻ, മെമ്പർ കെ വി കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.